വേദനമാറാതെ വയനാട് ദുരന്തം : കേരളീയം ഈ വര്‍ഷം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഈ വര്‍ഷം കേരളീയം വേണ്ടെന്നുവെച്ചതായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരിപാടി ഒഴിവാക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ നിര്‍ണായക തീരുമാനം എത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു കേരളീയം പരിപാടി സംഘടിപ്പിച്ചത്. ഇത്തവണ പരിപാടി ഡിസംബറിലേക്കും പിന്നീട് ജനുവരിയില്‍ നടത്തുമെന്ന് തീരുമാനിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ സര്‍ക്കാര്‍ പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നത്.