
തിരുവനന്തപുരം: ചുട്ടുപൊള്ളിക്കുന്ന ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വേനല്‍ മഴ എത്തുന്നുണ്ടെങ്കിലും അതത്ര ആശ്വാസ മഴ അല്ലെന്ന് റിപ്പോര്‍ട്ട്. കാരണം മഴയ്ക്കിടയിലും ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ എത്തുന്നുണ്ട്.
വേനല്‍മഴയ്ക്കിടയിലും സംസ്ഥാനത്ത് ഈ മാസം 16 വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാള്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ ചൂടു തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്.
Tags: