
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദീലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതിയായ ദീലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ജസ്റ്റിസ് സോഫി തോമസ് അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് പ്രൊസിക്യൂഷന്റെ അപ്പീലില്‍ വിധി പറയുന്നത്.
ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ പ്രധാന ആക്ഷേപം. മാത്രമല്ല, തെളിവുകള്‍ പരിശോധിക്കാതെയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയതെന്നും ഹര്‍ജിയിലുണ്ട്.
പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചുവെന്നും ഇതിന്റെ തെളിവായ ശബ്ദസന്ദേശങ്ങള്‍ക്ക് ആധികാരികതയില്ലെന്ന കോടതി പരാമര്‍ശം തെറ്റാണെന്നും പ്രൊസിക്യൂഷന്‍.