
ആലപ്പുഴ: വോട്ടിംഗ് യന്ത്രം പണിമുടക്കിയത് വോട്ടര്‍മാരെ ചൊടിപ്പിച്ചു. ആലപ്പുഴയിലാണ് സംഭവം. ആലപ്പുഴ പല്ലനയിലെ ബൂത്ത് നമ്പര്‍ 100 ഇല്‍ വോട്ടിനായി എത്തിച്ച രണ്ട് വോട്ടിങ് മെഷീനും പ്രവര്‍ത്തിക്കുന്നില്ല. ഇതേത്തുടര്‍ന്ന് വോട്ടര്‍മാരുടെ പ്രതിഷേധിക്കുന്നു.
അതേസമയം കേരളത്തിലെ 20 മണ്ഡലങ്ങളിലും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ രാവിലെ പോളിംഗ് ശാന്തമായി തുടരുന്നുണ്ട്. വെയിലും ചൂടും കണക്കിലെടുത്ത് രാവിലെ തന്നെ മിക്കയിടങ്ങളിലും നീണ്ട ക്യൂ ദൃശ്യമാണ്.