
മാലി: ഇന്നലെ രാത്രി, മാലിദ്വീപ് പ്രസിഡന്റിന്റെ ഓഫീസ്, വിദേശകാര്യ മന്ത്രാലയം, ടൂറിസം മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ മണിക്കൂറുകളോളം പ്രവര്‍ത്തനരഹിതമായിരുന്നു. ഏറെ പണിപ്പെട്ട ശ്രമങ്ങള്‍ക്കൊടുവില്‍ വെബ്സൈറ്റുകള്‍ പുനഃസ്ഥാപിച്ചു.
മാലിദ്വീപിലെ മുന്‍നിര സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഇപ്പോള്‍ വീണ്ടും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ‘സാങ്കേതിക പ്രശ്നങ്ങള്‍’ നേരിട്ടതിനാല്‍, ഔദ്യോഗിക വെബ്സൈറ്റുകളുടെ അപ്രതീക്ഷിത തടസ്സം അംഗീകരിച്ചുകൊണ്ട് മാലിദ്വീപ് പ്രസിഡന്റിന്റെ ഓഫീസ് എക്സില്‍ പോസ്റ്റ് നല്‍കിയിരുന്നു.















