
കട്ടപ്പന: ‘വിവാഹം നിരന്തരമായി മുടക്കുന്ന സഭാ അധികൃതരോടുള്ള വൈരാഗ്യമാണ് കുരിശുപള്ളികള്‍ തകര്‍ക്കാന്‍ കാരണം’. ക്രൈസ്തവ സഭകളുടെ കുരിശുപള്ളികള്‍ കല്ലെറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ പിടിയിലായ പ്രതിയുടെ മൊഴിയാണിത്.
വിവിധ ക്രൈസ്തവ സഭകളുടെ കുരിശുപള്ളികള്‍ കല്ലെറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ ഇടുക്കി പുളിയന്മല പി റ്റി ആര്‍ ചെറുകുന്നേല്‍ ജോബിനാണ് (35) പിടിയിലായത്. കട്ടപ്പന, കമ്പംമേട്ട്, ചേറ്റുകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള കുരിശുപള്ളികളിലാണ് ഇയാള്‍ അക്രമം നടത്തിയത്. തന്റെ വിവാഹം നിരന്തരമായി മുടങ്ങുന്നുവെന്നും പിന്നില്‍ സഭാ അധികൃതരാണെന്നുമാണ് യുവാവ് പറയുന്നത്.
ആക്രമണത്തിന് പിന്നാലെ കട്ടപ്പന ഡിവൈഎസ്പി പി വി ബേബിയുടെ നിര്‍ദേശ പ്രകാരം വണ്ടന്മേട് എസ്എച്ച് ഒ ഷൈന്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇവരാണ് ഇന്ന് വീട്ടില്‍ നിന്നും പ്രതിയെ പൊക്കിയത്.










