പൂച്ചയുടെ മാംസം പച്ചയ്ക്കു തിന്നുന്ന യുവാവ്! ദൃശ്യങ്ങള്‍ വൈറല്‍

കുറ്റിപ്പുറം : പൂച്ചയുടെ മാംസം പച്ചയ്ക്കു തിന്നുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. അസം സ്വദേശിയായ യുവാവാണ് കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡിലിരുന്ന് ഇന്നലെ പൂച്ചയുടെ മാംസം പച്ചയ്ക്കു ഭക്ഷിച്ചതെന്നാണ് വിവരം. വിശന്നിട്ടാണ് മാംസം കഴിക്കുന്നതെന്നായിരുന്നു യുവാവിന്റെ പ്രതികരണം.

യാത്രക്കാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇയാള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കി.
ഇത് ആര്‍ത്തിയോടെ കഴിച്ച ഇയാള്‍ പിന്നീട് സ്ഥലംവിട്ടെന്നും വിവരമുണ്ട്.

പാന്റ്‌സും, ഷര്‍ട്ടും ധരിച്ചെത്തിയ യുവാവ് തിരക്കേറിയ ബസ് സ്റ്റാന്‍ഡില്‍ ഇരുന്ന് മാംസാവശിഷ്ടം കഴിക്കാന്‍ തുടങ്ങിയതോടെ ദുര്‍ഗന്ധം പരന്നതിനാലാണ് സമീപത്തുള്ള വ്യാപാരികളും, യാത്രക്കാരും സംഭവം ശ്രദ്ധിച്ചത്. തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ വിവരം നല്‍കിയത്.

യുവാവിനെ മുമ്പ് പരിസരത്ത് കണ്ടിട്ടില്ലെന്നതിനാല്‍ മറ്റ് എവിടെ നിന്നെങ്കിലും ട്രെയിനിലോ, ബസിലോ കയറി കുറ്റിപ്പുറത്ത് എത്തിയതാണെന്നാണ് വിവരം.

The man who ate cat’s meat identified and shifted to Kuthiravattam Mental health centre

More Stories from this section

family-dental
witywide