അതിദാരുണം…ഭാര്യയുടെ വീട്ടുമുറ്റത്ത് യുവാവ് തീ കൊളുത്തി മരിച്ചു

പത്തനംതിട്ട: ഭാര്യയുടെ വീട്ടുമുറ്റത്തെത്തിയ യുവാവ് തീ കൊളുത്തി ജീവനൊടുക്കി. ഒരു നാടിനെയാകെ നടുക്കിയ അതിദാരുണമായ സംഭവം ഉണ്ടായത് ഇന്ന് പുലര്‍ച്ചെ 12.30 ഓടെയായിരുന്നു.

പത്തനംതിട്ട വലഞ്ചുഴിയിലെ ഭാര്യ വീട്ടിലെത്തിയാണ് ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഹാഷിം(39) ആത്മഹത്യ ചെയ്തത്.

ഹാഷിമും ഭാര്യയും തമ്മില്‍ വിവാഹമോചന കേസ് നിലവിലുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് വിവരം. ഇന്നലെ രാത്രി വീട്ടിലെത്തിയ ഹാഷിം ഭാര്യയുമായി തര്‍ക്കിച്ചുവെന്നും തുടര്‍ന്ന് കയ്യില്‍ക്കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നും വിവരമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide