
ന്യൂഡല്‍ഹി: 75ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയിരുന്നു.
ജനുവരി 25ന് ജയ്പൂരിലെത്തിയ മാക്രോണ്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ ശേഷം ഐടിസി മൗര്യയിലെ ഗ്രാന്‍ഡ് പ്രസിഡന്‍ഷ്യല്‍ ഫ്ളോറിലാണ് തങ്ങിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാത്രി വൈകി ഹോട്ടലിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഹോട്ടല്‍ ജീവനക്കാരെ ഊഷ്മളമായ പുഞ്ചിരിയോടെയും സൗഹൃദപരമായ പെരുമാറ്റത്തിലൂടെയും അഭിവാദ്യം ചെയ്തു. മികച്ച വരവേല്‍പ്പാണ് പ്രസിഡന്റിന് അവര്‍ നല്‍കിയത്.
ന്യൂഡല്‍ഹിയിലെ ഐടിസി മൗര്യയില്‍ താമസിക്കുന്ന സമയത്ത്, ക്രിയേറ്റീവ് ചോക്ലേറ്റ് മധുരപലഹാരങ്ങള്‍ നല്‍കിയാണ് ഫ്രാന്‍സ് പ്രസിഡന്റിനെ സ്വീകരിച്ചത്. എന്തായിരുന്നു ആ ക്രിയേറ്റിവ് ചോക്ലേറ്റ് എന്നു ചോദിച്ചാല്‍ മൂന്നുതരം ചോക്ലേറ്റ്-ബെറി തീം മധുരപലഹാരങ്ങളായിരുന്നു അവ.
ആദ്യത്തേത് ഒരു ട്രെയിനായിരുന്നു. ആ ട്രെയിന്‍ മുഴുവനും വിവിധ ചോക്ലേറ്റുകളും ഡ്രൈഫ്രൂട്ട്‌സുകളുമായിരുന്നു. അതിന്റെ ഓരോ ബോഗിയും വ്യത്യസ്ത ചോക്ലേറ്റ് രുചികളായിരുന്നു കാത്തുവെച്ചത്.
തീര്‍ന്നില്ല, ചോക്ലേറ്റ് കൊണ്ട് നിര്‍മ്മിച്ച ഭക്ഷ്യയോഗ്യമായ ഗോവണിയും പ്രസിഡന്റിന്റെ രുചി മുകുളങ്ങളെ കാത്തിരുന്നു. വിവിധ രുചികളുള്ള ചെറിയ ചോക്ലേറ്റ് ട്രഫിള്‍സ് ഓരോ പടിയിലും നിറഞ്ഞിരുന്നു. ചോക്കലേറ്റ് പൂശിയ പരിപ്പ്, കസൂരി മേത്തി ഷോര്‍ട്ട് ബ്രെഡ്, ഗുഡ് പര്‍ എന്നിവ നിറച്ച മൂന്ന് ചെറിയ ഭരണികളും ഇതോടൊപ്പം ഉണ്ടായിരുന്നു.
അവസാനത്തെ ചോക്ലേറ്റ് മാസ്റ്റര്‍പീസില്‍ ഒരു ചോക്ലേറ്റ് ഹാംഗിംഗ് ക്ലോക്കാണ് ഉണ്ടായിരുന്നത്. റാസ്‌ബെറി മക്രോണ്‍, റാസ്‌ബെറി, ബ്ലാക്ക്‌ബെറി, റെഡ് കറന്റ്, ബ്ലൂബെറി എന്നിവയുള്‍പ്പെടെയുള്ള ഫ്രഷ് ബെറികള്‍ എന്നിവ ഉള്‍പ്പെടുന്നു. ഒരു റൂബി ചോക്ലേറ്റ് കൊക്കോ നിബ്സ് ബാറും ഒരു ചോക്ലേറ്റ് ഈസല്‍ സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിരുന്നു.
ഈ ചോക്ലേറ്റ്-ബെറി തീം മധുരപലഹാരങ്ങള്‍ കൂടാതെ, ജനുവരി 25-ന് ജയ്പൂര്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഫ്രാന്‍സ് പ്രസിഡന്റ് ചായയും ആസ്വദിച്ചു.
‘എന്റെ സുഹൃത്ത് പ്രസിഡന്റ് @ ഇമ്മാനുവല്‍മാക്രോണിനൊപ്പം ചായ’ എന്ന അടിക്കുറിപ്പ് ചേര്‍ത്ത് പ്രധാനമന്ത്രി മോദി തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ അതിന്റെ ഒരു വീഡിയോയും പങ്കുവെച്ചിരുന്നു.
ഒരു ചായക്കടയില്‍ കുല്‍ഹാദ്-വാലി ചായ ആസ്വദിച്ചുകൊണ്ട്, ചായ നല്‍കിയ കളിമണ്‍ കപ്പ് എങ്ങനെ പരിസ്ഥിതി സൗഹൃദമാണെന്നും പ്രധാനമന്ത്രി മോദി മാക്രോണിന് വിശദീകരിക്കുന്നതും വീഡിയോയില്‍ കാണാം.














