
പ്ലാബെനെക്, ഫ്രാൻസ്: 1944 ജൂണിൽ നോർമാണ്ടി ലാൻഡിംഗിന് ശേഷം രണ്ട് അമേരിക്കൻ സൈനികർ തൻ്റെ അമ്മയെ ബലാത്സംഗം ചെയ്തതിനെക്കുറിച്ച് 80 വർഷങ്ങൾക്ക് ശേഷം തുറന്നുപറഞ്ഞ് എയ്മി ഡ്യൂപ്രെ. ഓഗസ്റ്റ് 10-ന് വൈകുന്നേരം, രണ്ട് യുഎസ് സൈനികർ എയ്മിയുടെ കുടുംബത്തിൻ്റെ ഫാമിൽ എത്തി.
“അവർ മദ്യപിച്ചിരുന്നു, അവർക്ക് ഒരു സ്ത്രീ വേണം,” 99 വയസ്സുകാരിയായ എയ്മി പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. തന്റെ അമ്മ അയച്ച കത്തിലെ വിവരങ്ങളാണ് എയ്മി പങ്കുവച്ചത്.
മകളെ സംരക്ഷിക്കാൻ, വീട് വിടാൻ ആ അമ്മ സമ്മതിച്ചു,”അവർ എന്നെ ഒരു വയലിലേക്ക് കൊണ്ടുപോയി, നാല് തവണ വീതം ബലാത്സംഗം ചെയ്തു.”
അമ്മയുടെ കത്ത് വായിച്ചപ്പോൾ ഐമിയുടെ ശബ്ദം ഇടറി. “അമ്മേ, നിങ്ങൾ എത്ര കഷ്ടപ്പെട്ടു. ഞാൻ ദിവസവും ഇതേക്കുറിച്ച് ഓർക്കും,” അവൾ പറഞ്ഞു.
“എന്നെ സംരക്ഷിക്കാൻ എൻ്റെ അമ്മ സ്വയം ത്യാഗം ചെയ്തു,” എയ്മി പറഞ്ഞു. “രാത്രിയിൽ അവർ അമ്മയെ ബലാത്സംഗം ചെയ്യുമ്പോൾ, അവർ ജീവനോടെ തിരിച്ചുവരുമോ അല്ലെങ്കിൽ അവർ അമ്മയെ വെടിവച്ചു കൊല്ലുമോ എന്നറിയാതെ ഞങ്ങൾ കാത്തിരുന്നു.”












