ഇറ്റാലിയന്‍ ശില്‍പി ഉംബര്‍ട്ടോ മാസ്‌ട്രോയാനിയുടെ 48 സ്വര്‍ണ്ണ ശില്പങ്ങള്‍ എക്‌സിബിഷനില്‍ നിന്ന് ‘പൊക്കി’ കള്ളന്മാര്‍!

ഇറ്റലി: പ്രശസ്ത ഇറ്റാലിയന്‍ ശില്‍പിയായ ഉംബര്‍ട്ടോ മാസ്‌ട്രോയാനി സ്വര്‍ണ്ണത്തില്‍ തീര്‍ത്ത 48 ശില്പങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറ്റലിയിലെ ഗാര്‍ഡ തടാകത്തിന് സമീപമുള്ള ഒരു എക്‌സിബിഷനില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് ഇവയെല്ലാം മോഷ്ടിക്കപ്പെട്ടതെന്ന് എക്‌സിബിഷന്റെ ചുമതലയുള്ള വിറ്റോറിയലെ ഡെഗ്ലി ഇറ്റാലിയാനി എസ്റ്റേറ്റിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡിസംബര്‍ അവസാനമാണ് എക്‌സിബിഷന്‍ ആരംഭിച്ചത്. വെള്ളിയാഴ്ച എക്‌സിബിഷന്‍ അവസാനിപ്പിക്കാനിരിക്കെയാണ് 1.2 മില്യണ്‍ യൂറോ (1.3 മില്യണ്‍ ഡോളറിലധികം) വിലമതിക്കുന്ന നാല്‍പ്പത്തിയൊന്‍പത് കലാരൂപങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. ഇവയിലൊന്ന് പിന്നീട് എക്‌സിബിഷന്‍ കോംപ്ലക്സിന്റെ ഗ്രൗണ്ടിനുള്ളില്‍ നിന്ന് തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ബാക്കിയുള്ള 48 ശില്പങ്ങള്‍ ഇനിയും കണ്ടെത്താനായില്ല.

മോഷണം കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയതാണെന്നും പിന്നില്‍ വളരെ സ്‌പെഷ്യലൈസ്ഡ് ആയ സംഘമാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ഊര്‍ജ്ജിതമായ അന്വേഷണം തുടരുകയാണ്.

More Stories from this section

family-dental
witywide