
ഒട്ടാവ: എല്ലാ ദിവസവും തൻ്റെ “ഭ്രാന്തൻ ജോലി” ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാറുണ്ടെന്നും എന്നാൽ അടുത്ത തിരഞ്ഞെടുപ്പ് വരെ താൻ ഓഫീസിൽ തുടരുമെന്നും ഉറപ്പിച്ചു പറഞ്ഞ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.
2025 ഒക്ടോബറിനകം കാനഡയിൽ വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുജനാഭിപ്രായത്തെക്കുറിച്ചുള്ള സമീപകാല സർവേകൾ പ്രകാരം, ലിബറലുകൾ വലതുപക്ഷ കൺസർവേറ്റീവുകളാൽ പരാജയപ്പെടാൻ സാധ്യത കൂടുതലാണ്. 2015 നവംബറിൽ ആദ്യമായി അധികാരമേറ്റ ട്രൂഡോയെ വോട്ടർമാർ മടുത്തുവെന്ന് പോൾസ്റ്റർ പറയുന്നു.
“എനിക്ക് ഞാൻ ആയിരിക്കാൻ കഴിയില്ല, ഈ ഘട്ടത്തിൽ പോരാട്ടം ഉപേക്ഷിക്കുകയാണ്,” അദ്ദേഹം ഫ്രഞ്ച് ഭാഷാ ബ്രോഡ്കാസ്റ്ററായ റേഡിയോ-കാനഡയോട് ഒരു നീണ്ട അഭിമുഖത്തിൽ പറഞ്ഞു.
രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന് ചോദ്യത്തിന് “എല്ലാ ദിവസവും ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. ഇത് ഞാൻ ചെയ്യുന്ന ഒരു ഭ്രാന്തൻ ജോലിയാണ്, വ്യക്തിപരമായ ത്യാഗങ്ങൾ ചെയ്യുന്നു. തീർച്ചയായും, ഇത് വളരെ പ്രയാസമുള്ളതാണ്,” എന്നായിരുന്നു ട്രൂഡോയുടെ മറുപടി.
18 വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിയുകയാണെന്ന് ട്രൂഡോയും ഭാര്യ സോഫിയും കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.