തിരുവല്ല: തിരുവല്ലയില്‍ നിന്ന് കാണാതായ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടെത്തി. പെൺകുട്ടി പുലർച്ചെ തിരുവല്ല പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. കുട്ടിക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു. എന്നാൽ ഇവർ കുട്ടിയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. ഒരാളെ ബസില്‍ പിന്തുടര്‍ന്നും മറ്റൊരാളെ അന്തിക്കാട് നിന്നുമാണ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. തൃശൂര്‍ സ്വദേശികളായ അതുല്‍, അജില്‍ എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഒമ്പതാം ക്ലാസുകാരിയെ കണ്ടെത്താനായി കുട്ടിയുടെയും പ്രതികളുടെയും ചിത്രങ്ങൾ അടക്കം പുറത്തുവിട്ടുള്ള പൊലീസ് നീക്കമാണ് സംഭവത്തിൽ വഴിത്തിരിവായത്. ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതലാണ് പെൺകുട്ടിയെ കാണാതായത്. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ വന്നില്ല. ഇതോടെയാണ് വീട്ടുകാരും ബന്ധുക്കളും വിവരം പൊലീസിനെ അറിയിച്ചത്.
Thiruvalla missing girl appeared at police station latest updates