
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ജീവനക്കാരി ക്രൂരമര്‍ദ്ദനത്തിനിരയായതായി വിവരം. എം.ആര്‍.ഐ സ്‌കാനിംഗ് വിഭാഗത്തിലെ ജീവനക്കാരിയായ ജയകുമാരിക്കാണ് മര്‍ദ്ദനമേറ്റത്.പൂവാര്‍ സ്വദേശി അനിലാണ് ജയകുമാരിയെ ഇടിച്ചത്.
സ്‌കാനിംഗിന് തീയതി നല്‍കാന്‍ വൈകി എന്നാരോപിച്ച് അനില്‍ ജീവനക്കാരിയുടെ മുഖത്ത് ഇടി വള ഉപയോഗിച്ച് ഇടിക്കുകയായിരുന്നു. ഇടിയേറ്റതിനെത്തുടര്‍ന്ന് ജയകുമാരി ബോധരഹിതയായി. മുഖത്തെ എല്ലുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് ജയകുമാരിയെ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ക്രൂരത കാട്ടിയ അനിലിനെ മെഡിക്കല്‍ കോളേജില്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.















