സിബിഎസ്ഇ ടെക്സ്റ്റ് ബുക്കില്‍ ഡേറ്റിങ്ങിനെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും അധ്യായം; കൈയടിച്ച് ടിന്‍ഡര്‍ ഇന്ത്യ

പ്രണയവും ബന്ധങ്ങളും ആരോഗ്യകരമായി മുന്നോട്ടു കൊണ്ടുപോകുന്നത് ഏത് പ്രായത്തിലും ബുദ്ധിമുട്ടാണ്, എന്നാൽ കൗമാരപ്രായത്തിൽ അവ പ്രത്യേകിച്ചും വെല്ലുവിളി നിറഞ്ഞതാണ്. ക്രഷുകൾ, ആദ്യ പ്രണയം, വളർന്നുവരുന്ന പ്രണയങ്ങൾ എന്നിവ ആവേശകരമാകുമെങ്കിലും, അവ സങ്കീർണ്ണവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്. ഇന്ത്യയിൽ, കുട്ടികൾക്ക് മാതാപിതാക്കളുമായി ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാൻ സൗകര്യമില്ലാത്തതിനാൽ, ഉപദേശത്തിനായി ഇൻ്റർനെറ്റിലേക്കോ സുഹൃത്തുക്കളിലേക്കോ തിരിയുന്നു. ഇതാകട്ടെ എപ്പോഴും വിശ്വസനീയമാകണമെന്നില്ല. അതിനാൽ, കുടുംബങ്ങളും സ്‌കൂളുകളും മുന്നിട്ടിറങ്ങുകയും ആരോഗ്യകരമായ ബന്ധങ്ങളിൽ ഏർപ്പെടുക എന്നതിൻ്റെ അർത്ഥമെന്താണെന്നും ഒരു മോശം ബന്ധത്തെ എങ്ങനെ തിരിച്ചറിയാമെന്നും അവരെ പഠിപ്പിക്കാൻ നേതൃത്വം നൽകണം.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി മൂല്യ വിദ്യാഭ്യാസൾ(വാല്യൂ എഡ്യൂക്കേഷൻ) പുസ്‌തകങ്ങൾ അവതരിപ്പിച്ച സിബിഎസ്ഇ അത്തരത്തിലുള്ള ഒരു പുരോഗമനപരമായ ചുവടുവെപ്പ് നടത്തിയിട്ടുണ്ട്. ഈ അധ്യായങ്ങൾ പൂർണ്ണമായും ഡേറ്റിംഗിൻ്റെയും ബന്ധങ്ങളുടെയും സൂക്ഷ്മതകൾ ചർച്ച ചെയ്യുന്നതിനും ‘ഗോസ്റ്റിങ്’, ‘കാറ്റ്ഫിഷിംഗ്’, ‘സൈബർ ബുള്ളിയിങ്’ തുടങ്ങിയ ജനപ്രിയ ഡേറ്റിംഗ് പദങ്ങൾ വിശദീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ക്രഷുകൾ, ”പ്രത്യേക” സൗഹൃദങ്ങൾ തുടങ്ങിയ വിഷയങ്ങളും ലളിതമായ കഥകളിലൂടെയും ഉദാഹരണങ്ങളിലൂടെയും വിശദീകരിക്കുന്നു.

ഇന്നത്തെ കാലഘട്ടത്തിൽ നിർണായകമായ അത്തരം അധ്യായങ്ങൾ അവതരിപ്പിച്ചതിന് ഇൻ്റർനെറ്റിൽ സിബിഎസ്ഇക്ക് അഭിനന്ദിന പ്രവാഹമാണ്. ഡേറ്റിങ് ആപ്പായ ടിൻഡർ ഇന്ത്യയും ഇതോടൊപ്പം ചേർന്നു. ബന്ധങ്ങൾ തകരുമ്പോൾ എന്തു ചെയ്യണം എന്നതിനെക്കുറിച്ചുകൂടി ഒരു അധ്യായം ഉൾപ്പെടുത്തണം എന്നാണ് ടിൻഡർ അഭിപ്രായപ്പെട്ടത്.

More Stories from this section

family-dental
witywide