ഇത് യുദ്ധക്കുറ്റം…റഫയെ നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കുന്ന ഇസ്രയേലിന് ഫ്രഞ്ച് പ്രസിഡന്റിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇസ്രയേല്‍ -ഹമാസ് യുദ്ധത്തെത്തുടര്‍ന്ന് തെക്കന്‍ ഗാസ നഗരമായ റഫയില്‍ നിന്ന് ആളുകളെ നിര്‍ബന്ധിതമായി ഒഴിപ്പിക്കുന്നത് ‘യുദ്ധ കുറ്റകൃത്യം’ ആയിരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഞായറാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കി.

ഇരു നേതാക്കളും തമ്മിലുള്ള ടെലിഫോണ്‍ സംസാരത്തില്‍, അധിനിവേശ വെസ്റ്റ് ബാങ്കില്‍ പുതിയ വാസസ്ഥലങ്ങള്‍ക്കായി 800 ഹെക്ടര്‍ ഭൂമി പിടിച്ചെടുത്തുവെന്ന ഇസ്രായേലിന്റെ പ്രഖ്യാപനത്തെ മാക്രോണ്‍ ‘ശക്തമായി അപലപിച്ചു. മാത്രമല്ല, മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഗാസയിലെ ഭൂരിഭാഗം ജനങ്ങളും അഭയം പ്രാപിച്ച റഫയില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക നടപടികളോടുള്ള തന്റെ എതിര്‍പ്പും മാക്രോണ്‍ ആവര്‍ത്തിച്ചു.

കൂടാതെ, അടിയന്തരവും ശാശ്വതവുമായ വെടിനിര്‍ത്തലിന്’ ആവശ്യപ്പെടുന്ന ഒരു കരട് പ്രമേയം യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായി മാക്രോണ്‍ നെതന്യാഹുവിനോട് പറഞ്ഞു. ഗാസയിലേക്കുള്ള എല്ലാ ക്രോസിംഗ് പോയിന്റുകളും ഉടന്‍ തുറക്കാനും അദ്ദേഹം ഇസ്രായേലിനോട് അഭ്യര്‍ത്ഥിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ദശലക്ഷക്കണക്കിന് ആളുകള്‍ അഭയംപ്രാപിച്ച റഫ ആക്രമിക്കാനുള്ള ഇസ്രയേലിന്റെ തീരുമാനത്തോട് അമേരിക്ക ഉള്‍പ്പെടെ കടുത്ത വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ഇത് വന്‍തോതിലുള്ള സാധാരണക്കാരുടെ മരണങ്ങള്‍ക്ക് കാരണമാകുമെന്നും മാനുഷിക പ്രതിസന്ധി കൂടുതല്‍ വഷളാക്കുമെന്നും ഉള്ള മുന്നറിയിപ്പ് അവഗണിച്ചാണ് റഫയിലെ നിര്‍ബന്ധിത ഒഴിപ്പിക്കല്‍ ഇസ്രയേല്‍ തുടരുന്നത്. എന്നാല്‍, ഹമാസിനെ തകര്‍ക്കാന്‍ റഫ ആക്രമിക്കേണ്ടത് അനിവാര്യമാണെന്നാണ് ഇസ്രായേലിന്റെ വാദം.

ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗാസയില്‍ ഏകദേശം ആറ് മാസത്തെ യുദ്ധത്തില്‍ 32,070 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.

This is a war crime: French President warns Israel

More Stories from this section

family-dental
witywide