
മദ്യനയ കേസില്‍ എന്‍ഫോഴ്സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആം ആദ്മി പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളില്‍ മൂന്നാമത്തെ ആളാണ് പാര്‍ട്ടി കണ്‍വീനറായ കെജ്രിവാള്. ആപ്പിൻ്റെ അഭിപ്രായത്തിൽ അവരെ ബിജെപി ചുവട്ടിലേ വച്ച് വെട്ടയതിന്റെ പിന്നിലെ കാരണം മൂന്നാണ്
ആം ആദ്മി പറയുന്ന കാരണങ്ങൾ
- പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദാനിയേയും ചേർത്ത് അരവിന്ദ് കെജ്രിവാൾ ഉന്നയിച്ച ആരോപണമാണ് പ്രധാന കാരണം. അദാനി ഗ്രൂപ്പിൽ മോദിയാണ് പണം ഇറക്കിയിരിക്കുന്നതെന്നും അദാനി വെറും ഒരു ബെനാമി മാനേജർ മാത്രമാണ് എന്നും കെജ്രിവാൾ ആരോപിച്ചിരുന്നു. ഈ ഭൂമിയിലെ ഏറ്റവും വലിയ സമ്പന്നനാവുകയാണ് മോദിയുടെ ലക്ഷ്യമെന്നും കെജ്രിവാൾ നിയമസഭയിൽ പറഞ്ഞു.
- ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രതിപക്ഷ കക്ഷികൾ എല്ലാം ചേർന്ന് മുന്നണിയുണ്ടാക്കാൻ മുന്നിൽ നിന്നത് കെജ്രിവാളായിരുന്നു. പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് എതിരെ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപിച്ച് 14 പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ അതിനു മുന്നിൽ നിന്നത് കെജ്രിവാളായിരുന്നു. പക്ഷേ ഹർജി കോടതി തള്ളി
- ആം ആദ്മിക്ക് ദേശീയ പദവി ലഭിച്ചത് ബിജെപിയെ ചൊടിപ്പിച്ചു. ഇനി ഇന്ത്യയിൽ ബിജെപിക്ക് എതിരെ ആപ് വളർന്നു വരുമെന്ന് ബിജെപി കരുതുന്നു.
This is an Act of Revenge by BJP Says AAP