
ന്യൂഡല്‍ഹി: രാജ്യം മൂന്നാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കടന്നിരിക്കെ, ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എക്സിലെ ഒരു പോസ്റ്റില്‍ രാഹുല്‍ പറഞ്ഞു, ‘ഇന്ന് മൂന്നാം ഘട്ട വോട്ടെടുപ്പാണ്, നിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വന്‍തോതില്‍ വന്ന് വോട്ടുചെയ്യാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഓര്‍ക്കുക, ഇത് ഒരു സാധാരണ തിരഞ്ഞെടുപ്പല്ല, രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിത്’- അദ്ദേഹം കുറിച്ചു.
അതേസമയം, രാജ്യത്ത് മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ജനങ്ങള്‍ വന്‍തോതില്‍ എത്തി വോട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാവിലെ അഭ്യര്‍ഥിച്ചിരുന്നു.















