ട്രംപ് അധികാരത്തിലേറും മുന്നേ അമേരിക്ക വിടണോ? ഒരു ഡോളറിന് വീട് കിട്ടും! ഇറ്റലിയിലെ ഗ്രാമത്തിന്റെ ഓഫർ

അമേരിക്കൻ തിരഞ്ഞെടുപ്പിൽ വിജയിച്ച ഡോണള്‍ഡ് ട്രംപ് ജനുവരിയിൽ അധികാരത്തിലേറുമ്പോൾ രാഷ്ട്രീയ സാമൂഹ്യ കാരണങ്ങളാല്‍ രാജ്യം വിടണമെന്ന് ആഗ്രഹിക്കുന്നവർക്ക്‌ ഓഫറുമായി ഇറ്റലിയിലെ ഒരു ഗ്രാമം രംഗത്ത്. അമേരിക്ക വിട്ടുവരുന്ന അമേരിക്കക്കാര്‍ക്ക് താമസിക്കാന്‍ താങ്ങാന്‍ കഴിയുന്ന വീടുകള്‍ നല്‍കാമെന്ന സവിശേഷമായ നിര്‍ദേശം വെച്ചിരിക്കുകയാണ് ഒല്ലോലായ് പട്ടണം.

സെന്‍ട്രല്‍ സാര്‍ഡിനിയയിലെ മനോഹരമായ ഈ പട്ടണം വളരെക്കാലമായി ജനസംഖ്യാവര്‍ദ്ധനവുമായി മല്ലിടുകയാണ്. സമ്ബദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍, നഗരം ഒരു യൂറോയ്ക്ക് (1.06 ഡോളറിന്) പഴയ വീടുകള്‍ വില്‍ക്കാന്‍ തയ്യാറായിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന്റെ പശ്ചാത്തലത്തില്‍, നഗരം അമേരിക്കന്‍ ബയര്‍മാരെ സജീവമായി സമീപിക്കുന്നു.

ആഗോള രാഷ്ട്രീയത്താല്‍ നിങ്ങള്‍ ക്ഷീണിതനാണോ? പുതിയ അവസരങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് കൂടുതല്‍ സമതുലിതമായ ജീവിതശൈലി സ്വീകരിക്കാന്‍ നോക്കുകയാണോ?’ സാര്‍ഡിനിയയിലെ അതിശയകരമായ പറുദീസയില്‍ നിങ്ങളുടെ യൂറോപ്യന്‍ രക്ഷപ്പെടല്‍ ആരംഭിക്കാനുള്ള സമയമാണിത്.” വീടു വില്‍പ്പനയ്ക്കുള്ള പരസ്യം നല്‍കി ടൗണിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തില്‍ പറയുന്നു. മാറിയ രാഷ്ട്രീയ കാലാവസ്ഥയില്‍ നിന്ന് അഭയം തേടുന്ന അമേരിക്കക്കാരെ ആകര്‍ഷിക്കുന്നതിനാണ് വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മേയര്‍ ഫ്രാന്‍സെസ്‌കോ കൊളംബു സിഎന്‍എന്നിനോട് പറഞ്ഞു.