
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരള ജനതക്ക് ആശ്വാസമായി കാലാവസ്ഥ പ്രവചനം. വേനൽ മഴ കനക്കുന്നുവെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്നുമുതൽ അഞ്ച് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിൽ തന്നെ രണ്ട് ദിവസങ്ങളിലായി മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 9 -ാം തിയതി മലപ്പുറം, വയനാട് ജില്ലകളിലും 10 -ാം തിയതി ഇടുക്കി ജില്ലയിലുമാണ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഇന്ന് ആലപ്പുഴയും തൃശൂരും ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്. നാളെ മുതൽ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നും അറിയിപ്പുണ്ട്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.09-05-2024: മലപ്പുറം, വയനാട്10-05-2024: ഇടുക്കിഎന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
This Week heavy rain chance in kerala May 9 yellow alert heavy rain expected in 3 districts weather live news