ഐസക്കിനെ ചോദ്യം ചെയ്യണമെന്ന ആവശ്യത്തിൽ ഇടപെടാതെ ഹൈക്കോടതി, മസാല ബോണ്ട് കേസിൽ ഇഡിക്ക് തിരിച്ചടി

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ അനുമതി വേണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. കേരളത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ ഐസക്കിനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായാണ് ഇ ഡി ഹൈക്കോടതി ഡിവിഷൻ ബഞ്ചിലെത്തിയത്. എന്നാൽ ബുധനാഴ്ച സിംഗിൾ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കുന്നത് ചൂണ്ടികാട്ടിയ ഡിവിഷൻ ബഞ്ച് ഇപ്പോൾ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വി ജി അരുൺ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഇ ഡിയുടെ ആവശ്യത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്ന് വ്യക്തമാകത്കിയത്. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കരുതെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ ഇടക്കാല ഉത്തരവിന്റെ കാലാവധി കഴിഞ്ഞെന്ന വാദവുമായാണ് ഇ ഡി ഇന്ന് ഹൈക്കോടതിയിലെത്തിയത്. ഇക്കാര്യത്തിൽ ബുധനാഴ്ച സിംഗിൾ ബഞ്ച് എന്ത് തീരുമാനമെടുക്കുമെന്നതാണ് ഇനി നിർണായകം.

More Stories from this section

family-dental
witywide