ഗാസ യുദ്ധത്തിൽ പ്രതിഷേധം; വൈറ്റ് ഹൗസിന് പുറത്ത് ആയിരക്കണക്കിന് ആളുകൾ  തടിച്ചുകൂടി

വാഷിംഗ്ടൺ: ഇസ്രയേൽ-ഹമാസ് യുദ്ധത്തോടുള്ള ബൈഡൻ ഭരണകൂടത്തിൻ്റെ നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ ശനിയാഴ്ച വൈറ്റ് ഹൗസിന് പുറത്ത് ഒത്തുകൂടി. പലസ്തീൻ ജനയതയോടുള്ള ഐക്യദാൃഢ്യത്തിന്റെ പ്രതീകമായി കെഫിയകളും ചുവന്ന വസ്ത്രങ്ങളും ധരിച്ചാണ് ആളുകൾ എത്തിയത്.

ഗാസയിലെ യുദ്ധത്തോടുള്ള സമീപനം മാറ്റണമെന്ന് പ്രസിഡൻ്റ് ജോ ബൈഡനോട് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രതിഷേധക്കാർ വൈറ്റ് ഹൗസിന് ചുറ്റും ചുവന്ന ബാനർ ഉയർത്തി.

ന്യൂയോർക്ക് സിറ്റി, ഫിലാഡൽഫിയ, ബോസ്റ്റൺ തുടങ്ങിയ നഗരങ്ങളിൽ നിന്ന് പ്രതിഷേധക്കാരിൽ ചിലർ പ്രതിഷേധത്തിനായി ബസുകളിൽ കയറിയതായി സോഷ്യൽ മീഡിയ സൈറ്റായ എക്‌സിലെ സംഘാടക ഗ്രൂപ്പുകളിലൊന്ന് പറയുന്നു.

More Stories from this section

family-dental
witywide