
ഒട്ടാവ: കാനഡയിലെ ബ്രാംപ്ടണില്‍ താമസിക്കുന്ന ബിസിനസുകാരെ ഭീഷണിപ്പെടുത്തിയതിന് ഇന്ത്യന്‍ വംശജനായ 33 കാരനെ അറസ്റ്റ് ചെയ്തു. ബ്രാംപ്ടണില്‍ താമസിക്കുന്ന ഹിതേഷ് ബന്‍സാല്‍ എന്ന യുവാവാണ് പിടിയിലായത്. ബ്രാംപ്ടണ്‍ ബിസിനസ്സ് ഉടമകള്‍ക്കും കുടുംബങ്ങള്‍ക്കും ജീവനക്കാര്‍ക്കും നേരെ അക്രമ ഭീഷണി മുഴക്കിയതിന് ശേഷം കൊള്ളയടിക്കുകയും ചെയ്തിന് ഇയാള്‍ക്കെതിരെ മൂന്ന് കേസെടുത്തു.
ഫെബ്രുവരി 12 ന് അറസ്റ്റിലായ ബന്‍സാല്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്, ബ്രാംപ്ടണിലെ ഒന്റാറിയോ കോടതിയില്‍ ഇയാള്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
Tags: