അടിമാലിയിൽ വിനോദസഞ്ചാരികൾ എത്തിയ വാഹനം അപകടത്തിൽപ്പെട്ടു;3 മരണം

അടിമാലി: ഇടുക്കിയിൽ വിനോദ സഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്ന് മരണം. അടിമാലി മാങ്കുളത്താണ് തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് മൂന്നു പേർ മരിച്ചത്. മരിച്ചവരിൽ മൂന്നു വയസ്സുള്ള പെൺകുട്ടിയും രണ്ടു പുരുഷന്മാരും ഉൾപ്പെടുന്നു. ഗുരുതര പരുക്കേറ്റ 13 പേർ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. തമിഴ്നാട് തിരുനൽവേലിയിലെ പ്രഷർകുക്കർ കമ്പനിയിൽ ജോലി ചെയ്യുന്നവർ ഒന്നിച്ച് വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് അപകടം.

three include 3 year old girl dies in Adimali after traveller accident

More Stories from this section

family-dental
witywide