
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 16 കാരന്‍ ഓടിച്ച കാറിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. റോഡരുകില്‍ നിന്ന ആളുകളെയാണ് കാര്‍ ഇടിച്ച് തെറിപ്പിച്ചത്. കിഴക്കന്‍ ഡല്‍ഹിയിലെ ഗീതാ കോളനിയില്‍ ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം.
മൂന്ന് പേര്‍ റോഡരുകില്‍ നില്‍ക്കുകയായിരുന്നു. കൃഷ്ണ നഗറിലേക്ക് പോവുകയായിരുന്ന ബലേനോ കാര്‍ മൂവരെയും ഇടിച്ചാണ് അപകടമുണ്ടാക്കിയത്. 16 വയസുകാരനും സുഹൃത്തുമാണ് അപ്പോള്‍ കാറിലുണ്ടായിരുന്നത്. വഴിയാത്രക്കാരാണ് ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
ഡ്രൈവറായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവിന്റെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.










