
കൊച്ചി: പറവൂര്‍ കവലയിലെ നിര്‍ധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി. 15, 16, 18 വയസ്സുള്ള പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയാണ് കാണാതായിട്ടുള്ളത്. വ്യാഴാഴ്ച രാവിലെയാണ് തോട്ടക്കാട്ടുകരയിലുള്ള സ്ഥാപനത്തിൽ നിന്ന് കുട്ടികളെ കാണാതായത്. സംഭവത്തിൽ ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുലര്‍ച്ചെ 4.30-ഓടെയാണ് പെണ്‍കുട്ടികളെ കാണാതായതെന്നാണ് വിവരം പുറത്തറിയുന്ന. സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചതില്‍ നിന്നും പുലര്‍ച്ചെ 12.30 ഓടുകൂടിയാണ് മൂന്ന് പെണ്‍കുട്ടികളും പുറത്തേക്ക് പോകുന്നതായി വ്യക്തമായത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
Three minor girl Missing from Aluva