ഡോ. ജോസ് കാനാട്ടിൻ്റെ മാതാവ് ത്രേസ്യ ആന്റണി നിര്യാതയായി

കോട്ടയം: പാലാ, മുത്തോലി,കാനാട്ട് ത്രേസ്യ ആൻ്റണി (99) അന്തരിച്ചു. ഭർത്താവ്: പരേതനായ ആൻ്റണി സ്‌കറിയ. അമേരിക്കയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായ, പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ടിന്റെ മാതാവാണ്.

മൃതദേഹം 31 ശനിയാഴ്ച വൈകിട്ട് 5.30ന് സ്വവസതിയിൽ കൊണ്ടുവരും. സംസ്‌കാരം ഫെബ്രുവരി 1 വ്യാഴാഴ്ച. രാവിലെ 10.30 ന് സ്വഭവനത്തിൽ ചരമ ശുശ്രൂഷ ആരംഭിക്കും. തുടർന്ന് പാലാ മുത്തോലി സെന്റ് ജോർജ് ദേവാല സെമിത്തേരിയിൽ സംസ്കാരം.

ത്രേസ്യാ ആന്റണിയുടെ നിര്യാണത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മറ്റിയും വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളും അനുശോചനം അറിയിച്ചു.

Thresia Antony Kanattu Passed Away

More Stories from this section

family-dental
witywide