തൃപ്പൂണിത്തുറ സ്ഫോടനം: ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്, ദേവസ്വം പ്രസിഡന്‍റും കരാറുകാരനുമടക്കം 4 പ്രതികൾ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തു. ദേവസ്വം പ്രസിഡന്റ്‌ സജീഷ് കുമാർ, സെക്രട്ടറി രാജേഷ്, ട്രഷറർ സത്യൻ, കരാറുകാരൻ എന്നിവരും ജോയിൻ സെക്രട്ടറിയുമാണ് അറസ്റ്റിലായത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. പുതിയ കാവ് ദേവസ്വം പ്രസിഡന്‍റ് ഉൾപ്പെടെ 4 പ്രതികൾക്കെതിരെയും ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തിയാണ് കേസ് എടുത്തത്. കരാറുകാരനായ ആദർശ് നാലാം പ്രതിയാണ്. ദേവസ്വം പ്രസിഡന്‍റ് സജീഷ് കുമാറാണ് കേസിലെ ഒന്നാം പ്രതി. ദേവസ്വം സെക്രട്ടറി, ട്രഷറർ എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. മനഃപൂർവംമല്ലാത്ത നരഹത്യ (304), കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമം (308) വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കെതിരെ സ്ഫോടക വസ്തു നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

Thrippunithura firecracker blast case 4 accused arrested including Devaswom president and contractor

More Stories from this section

family-dental
witywide