
കൊച്ചി: മലയാളികളെ വിദേശത്തു കൊണ്ടുപോയി വൃക്ക കച്ചവട മാഫിയക്ക് കൈമാറുന്ന സംഘത്തിലെ പ്രധാനിയായ തൃശൂർ സ്വദേശി പിടിയില്‍. തൃശ്ശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസറാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. അന്താരാഷ്ട്ര മാഫിയയുടെ ഭാഗമാണ് ഇയാളെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാള്‍ക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമുള്ള അന്വേഷണത്തിലാണ് ഇയാൾ വലയിലായത്.
ഇരകളെ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്തേക്ക് കടത്തി, വൃക്ക കച്ചവടം ആണ് സംഘം നടത്തിവന്നിരുന്നത്. ദാതാവിന് തുച്ഛമായ തുക നല്‍കിയ ശേഷം വന്‍ സംഖ്യക്ക് വൃക്ക വില്‍പ്പന നടത്തുകയാണ് രീതി. വൃക്ക കച്ചവടത്തിനായി നിരവധി പേരെ ഇയാള്‍ വിദേശത്തേക്കു കടത്തിയതായാണ് വിവരം. വിശദമായ അന്വേഷണം നടക്കുകയാണെന്നും സംഘത്തിലെ മറ്റുള്ളവരെ പിടികൂടാനുള്ള ഊർജ്ജിത ശ്രമം നടക്കുകയാണെന്നും പൊലീസ് വിവരിച്ചു.
Thrissur man arrested for kidney trading mafia













