കണ്ണൂരിലെ റബർ തോട്ടത്തിൽ കമ്പിവേലിയിൽ കുടുങ്ങി കടുവ, മയക്കുവെടിവെച്ചു

കണ്ണൂർ: കണ്ണൂരിൽ കുടുങ്ങിയ കടുവയെ മയക്കുവെടിവെച്ചു. കണ്ണൂർ കൊട്ടിയൂർ പന്നിയാംമലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. കടുവ പൂര്‍ണമായും മയങ്ങിയാൽ കൂട്ടിലേക്ക് മാറ്റും. കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് കടുവയെ കണ്ടത്. ഉടൻ നാട്ടുകാരെയും വനംവകുപ്പിനെയും അറിയിച്ചു. കടുവ രക്ഷപ്പെട്ട് പുറത്തേക്ക് ചാടാൻ സാധ്യതയുള്ളതിനാൽ പ്രദേശത്തേക്കുള്ള മുഴുവൻ റോഡുകൾ അടച്ച ശേഷമാണ് കടുവയെ മയക്കുവെടി വച്ചത്. കടുവയെ എങ്ങോട്ട് മാറ്റുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കടുവ എങ്ങനെയാണ് ഇവിടെ എത്തിയതെന്നും വ്യക്തമല്ല. ഇരയെ ഓടിച്ചപ്പോൾ ജനവാസ മേഖലയിൽ എത്തിപ്പെട്ടതാകാമെന്നാണ് നി​ഗമനം. കഴിഞ്ഞ ദിവസം വയനാട്ടിൽ കാട്ടാന പ്രദേശവാസിയെ കൊലപ്പെടുത്തിയിരുന്നു.

Tiger trapped in Rubber plantation in kannur

More Stories from this section

family-dental
witywide