‘ജോയ്ക്ക് പോകാൻ സമയമായി’; ബൈഡന്റെ മാനസികാരോഗ്യം ശരിയല്ല, മത്സത്തിൽ നിന്നു പിന്മാറണമെന്ന് മുൻ വൈറ്റ് ഹൗസ് ഫോട്ടോഗ്രാഫർ

നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇക്കഴിഞ്ഞ വ്യാഴാഴ്ച സിഎൻഎൻ ആതിഥേയത്വം വഹിച്ച സംവാദം ഉയർത്തിയ അലയൊലികൾ അടങ്ങിയിട്ടില്ല. 81കാരനായ ബൈഡന്റെ ദുർബലമായ പ്രകടനം വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. മത്സരംഗത്തു നിന്ന് പിന്മാറാൻ ബൈഡനുമേൽ സമ്മർദ്ദമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം സമ്മർദ്ദങ്ങൾക്ക് ആക്കം കൂട്ടുന്ന തരത്തിൽ 2024 ഓഗസ്റ്റ് 5-ലെ ടൈം മാഗസിൻ്റെ കവറും പുറത്തുവന്നു. ഇപ്പോൾ, ബൈഡൻ ഭരണകൂടത്തിന് കീഴിലുള്ള മുൻ വൈറ്റ് ഹൗസ് ഫോട്ടോഗ്രാഫി ഡെപ്യൂട്ടി ഡയറക്ടറും ഈ ചർച്ചകളുടെ ഭാഗമാകുന്നു.

ട്രംപ്-ബൈഡൻ സംവാദത്തിന് ശേഷം ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ, ചാൻഡലർ വെസ്റ്റ് എഴുതിയത് ഇങ്ങനെ: “ജോയ്ക്ക് പോകാനുള്ള സമയമാണിത്.”

“ഇവരിൽ പലരെയും എനിക്കറിയാം. വൈറ്റ് ഹൗസ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും എനിക്കറിയാം. അയാൾക്ക് ജലദോഷം’ ഉണ്ടെന്നോ അല്ലെങ്കിൽ കഴിഞ്ഞ രാത്രി നന്നായി ഉറങ്ങിയില്ലെന്നോ ഇപ്പോൾ അവർ പറയും. എന്നാൽ ആഴ്ചകളും മാസങ്ങളുമായി ഇന്നലെ രാത്രി നമ്മൾ കണ്ടതു തന്നെയാണ് അവരും സ്വകാര്യമായി പറയുന്നത്. ‘ജോ ഏതാനും വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നതുപോലെ ശക്തനല്ല, സംവാദം മാത്രമല്ല ആദ്യത്തെ മോശം സംഭവം. ഇത് അധിക നാൾ നീണ്ടു നിൽക്കില്ല’, എന്നിങ്ങനെ,” മിസ്റ്റർ വെസ്റ്റ് എഴുതി.

ജോ ബൈഡൻ്റെ മാനസികാരോഗ്യം വഷളായതായി വൈറ്റ് ഹൗസ് സഹായികൾക്ക് മാസങ്ങളായി അറിയാമായിരുന്നെങ്കിലും സംവാദത്തിന് മുമ്പ് അത് മറച്ചുവെച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

More Stories from this section

family-dental
witywide