ഈ ചിത്രം കള്ളം പറയുവോ ? ശോഭ സുരേന്ദ്രന്റെ വാദം പൊളിച്ച് തിരൂര്‍ സതീഷ്, സതീഷിന്റെ വീട്ടില്‍ എത്തിയിട്ടുണ്ട്!

ഉപതിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബിജെപിയെ വെട്ടിലാക്കി കൊടകര കോഴവിവാദം ഉയര്‍ത്തിക്കൊണ്ടു വന്ന തിരൂര്‍ സതീഷിനെ തള്ളി കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും അടക്കമുള്ള ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സതീഷിന്റെ വീട്ടില്‍ പോയിട്ടേയില്ലെന്ന് പറഞ്ഞ ശോഭ സുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍ തിരൂര്‍ സതീഷ്. ഇത് തെളിയിക്കുന്ന ചിത്രം തിരൂര്‍ സതീഷ് പുറത്തുവിട്ടു. വീട്ടില്‍ ഭാര്യയോടും മകനോടും ഒപ്പം ശോഭാ സുരേന്ദ്രന്‍ നില്‍ക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്.

ഇന്നലെ ശോഭാ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് താന്‍ സതീഷിന്റെ വീട്ടില്‍ വന്നിട്ടേയില്ല എന്നായിരുന്നു. എന്നാല്‍, ഇതാണ് ഒരു ചിത്രം പുറത്തുവന്നതോടെ പൊളിഞ്ഞിരിക്കുന്നത്. ആറു മാസം മുന്‍പ് വീട്ടിലെത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളതെന്നാണ് ചിത്രത്തെക്കുറിച്ച് തിരൂര്‍ സതീഷ് പറയുന്നത്.

More Stories from this section

family-dental
witywide