നിക്കി ഹേലിയെ വ്യക്തിപരമായി ആക്രമിച്ച് ട്രംപ്, ആഞ്ഞ് ആഞ്ഞ് തിരിച്ചടിച്ച് ഹേലി, സൗത്ത് കരോലിനയിൽ വാക്കുകൊണ്ട് യുദ്ധം

ഈ മാസം റിപ്പബ്ളിക്കൻ പ്രൈമറി നടക്കുന്ന സൗത്ത് കരോലിനയിൽ പ്രചാരണത്തിനിടെ സ്ഥാനാർഥികളായ ട്രംപും നിക്കി ഹേലിയും തമ്മിൽ രൂക്ഷമായ വാക്ക് പോരാട്ടം. നിക്കിയെ വ്യക്തിപരമായി ആക്ഷേപിച്ച ട്രംപിനെതിനെ കടുത്ത ഭാഷയിലാണ് നിക്കി തിരിച്ചടിച്ചത്. 77 വയസ്സുള്ള ട്രംപിൻ്റെ മനോനില പരിശോധിക്കണമെന്നും രാജ്യത്തിന്റെ പ്രസിഡൻ്റ് എന്നല്ല ഒരു ഡ്രൈവിങ് ലൈസൻസ് കിട്ടാൻ പോലുമുള്ള യോഗ്യത ട്രംപിന് ഇല്ല എന്നുമാണ് നിക്കി ഹേലിയുടെ വാദം.

തുടക്കമിട്ടത് ട്രംപായിരുന്നു. നിക്കി ഹേലിയുടെ സൈനിക ഉദ്യോഗസ്ഥനായ ഭർത്താവിനെ പരാമർശിച്ചായിരുന്നു ട്രംപിൻ്റെ വാക്കുകൾ . “അവളുടെ ഭർത്താവ് എവിടെയാണ്? അയാളെവിടെയോ ദൂരെ പോയി… അയാൾക്ക് എന്താണ് പറ്റിയത്? അയാളെവിടെ പോയി… ” സൗത്ത് കരോലിനയിലെ കോൺവേയിൽ നടന്ന റാലിയിൽ ട്രംപ് നിക്കിയെ കളിയാക്കിക്കൊണ്ട് സംസാരിച്ചു. സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് നിക്കിയുടെ ഭർത്താവ് മൈക്കിൾ ഹേലി . അയാളിപ്പോൾ ആഫ്രിക്കയിൽ യുഎസ് ട്രൂപ്പിനൊപ്പമാണ്. അക്കാര്യം ട്രംപിന് അറിയാത്തതുമല്ല.

“ഡൊണാൾഡ്, നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ, അത് എൻ്റെ പിന്നിൽ നിന്ന് പിറുപിറുക്കാതെ ഒരു സംവാദ വേദിയിൽ കയറി എൻ്റെ മുഖത്ത് നോക്കി പറയൂ,” നിക്കി ഹേലി മറുപടിയായി സൗത്ത് കരോലിന റാലിയിൽ പറഞ്ഞു.

” എൻ്റെ ഭർത്താവ് മൈക്കിളിനെ കുറിച്ച് ഞാൻ അഭിമാനിക്കുന്നു. രാജ്യത്തു നിന്നും കുടുംബത്തിൽ നിന്നും മാറി ദൂരെ മറ്റൊരിടത്ത് സേവനം ചെയ്യുന്ന സൈനികർ വലിയ ത്യാഗമാണ് ചെയ്യുന്നത്. അത്തരം സൈനികരുടെ സേവനത്തെ വിലമതിക്കാതെ കളിയാക്കാൻ മുതിരുന്ന ഒരാൾക്ക് യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ പ്രസിഡൻ്റാകാൻ മാത്രമല്ല, ഒരു ഡ്രൈവിംഗ് ലൈസൻസിനു പോലും അർഹതയില്ല എന്നു ഞാൻ പറയും. മൈക്കിൾ യുഎസിനു വേണ്ടി സേവനം ചെയ്യാനാണ് പോയിരിക്കുന്നത്. സൈനിക കുടുംബങ്ങളുടെ ത്യാഗങ്ങളെ നിരന്തരം അനാദരിക്കുന്ന ഒരാൾക്ക് കമാൻഡർ-ഇൻ-ചീഫ് ആകാൻ യോഗ്യതയില്ല, ”ഹേലി പറഞ്ഞു.

75 വയസ്സിന് മുകളിലുള്ള രാഷ്ട്രീയക്കാരുടെ മാനസിക ക്ഷമത പരിശോധിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് താൻ വളരെക്കാലമായി ആവശ്യപ്പെടുന്നുണ്ടെന്നും ഹേലി പറഞ്ഞു . ട്രംപിൻ്റെ മനോനിലയിൽ കാര്യമായ തകരാറുണ്ടെന്ന് മുമ്പും ഹേലി പറഞ്ഞിരുന്നു.

tit for tat speeches between Trump and Nikki Haley

More Stories from this section

family-dental
witywide