
25 വർഷത്തിനിപ്പുറവും ആരാധക ഹൃദയങ്ങളിൽ നിലനിൽക്കുന്ന സിനിമയാണ് ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ടൈറ്റാനിക്. സിനിമയുടെ ക്ലൈമാക്സിൽ മുഖ്യകഥാപാത്രങ്ങളായ റോസും ജാക്കും പിടിച്ചുകിടക്കുന്ന തടികൊണ്ടുള്ള വാതിൽ പാളി വർഷങ്ങൾക്കു ശേഷം വാർത്തകളുടെ തലക്കെട്ടിൽ നിറയുകയാണ്. അടുത്തിടെ നടന്ന ലേലത്തിൽ 718,7750 ഡോളറിനാണ് ഈ തടിവാതിൽ വിറ്റുപോയതെന്ന് ദി ഹോളിവുഡ് റിപ്പോർട്ടർ റിപ്പോർട്ട് ചെയ്യുന്നു.
ഇത് ടൈറ്റാനിക്കിന്റെ ഫസ്റ്റ് ക്ളാസ് ലോഞ്ചിലേയ്ക്കുള്ള പ്രധാന വാതിലാണിത് എന്ന് ഹെറിറ്റേജ് ഓക്ഷൻസ് ട്രഷേഴ്സ് വ്യക്തമാക്കിയിട്ടുണ്ട്. സിനിമയിൽ കെയ്റ്റ് ധരിച്ചിരുന്ന ഷിഫോൺ വസ്ത്രം ലേലത്തിൽ വിറ്റു പോയത് 125,000 ഡോളറിനാണ്.
പ്രേക്ഷകർക്കിടയിലും ഏറെ ചർച്ചകൾക്ക് വഴിവെച്ചിട്ടുള്ള വാതിലാണിത്. റോസ് പിടിച്ചുകിടന്ന വാതിലിൽ ജാക്കിനും ഇടം നൽകാമായിരുന്നില്ലേ, അങ്ങിനെയെങ്കിൽ ജാക്കിനെക്കൂടി രക്ഷിക്കാമായിരുന്നുവല്ലോ എന്നിങ്ങനെയുള്ള ചർച്ചകൾ എല്ലാകാലവും ആരാധകർക്കിടയിൽ സജീവമായിരുന്നു. 2023ൽ ഈ സംശയങ്ങൾക്ക് വിരാമമിടുന്നതിന് ഒരു പരീക്ഷണം തന്നെ നടത്താൻ സംവിധായകൻ കാമറൂൺ തയ്യാറായി. വാതിലിൽ ഇടം ഇല്ലാത്തതിനാൽ ആയിരുന്നില്ല രണ്ടു പേരെ താങ്ങുവാനുള്ള ശേഷി വാതിലിന് ഇല്ലാതിരുന്നതിനാലാണ് ജാക്കിനെക്കൂടി രക്ഷിക്കാൻ കഴിയാതിരുന്നതെന്ന് ഡേവിഡ് പരീക്ഷണത്തിലൂടെ വ്യക്തമാക്കി.