നിറങ്ങള്‍ക്കൊണ്ട് സ്‌നേഹത്തിന്റെ ഇഴചേര്‍ത്ത് ഇന്ന് ഹോളി, ആശംസകളുമായി പ്രധാനമന്ത്രി

നിറങ്ങള്‍ക്കൊണ്ട് സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഇഴകള്‍ ചേര്‍ത്ത് ഇന്ന് രാജ്യമെങ്ങും ഹോളി ആഘോഷിക്കുകയാണ്. വിപുലമായ ആഘോഷങ്ങളാണ് വടക്കെ ഇന്ത്യയിലും തലസ്ഥാനമായ ഡല്‍ഹിയുടെ പല ഭാഗങ്ങളിലും നടക്കുന്നത്. നിറങ്ങള്‍ പരസ്പരം വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കുകയാണ് ഓരോരുത്തരും.

സ്‌നേഹ സന്ദേശങ്ങള്‍ അയയ്ക്കുകയും മധുരം കൈമാറുകയും ചെയ്ത് രാജ്യത്തുടനീളം ഹോളി ആഘോഷിക്കുന്നതിനിടെ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തിയിരിക്കുകയാണ്. എക്‌സിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്. ‘എല്ലാ ഭാരതീയര്‍ക്കും ഹോളി ആശംസകള്‍ അറിയിക്കുന്നു. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും നിറങ്ങളാല്‍ അലങ്കരിച്ച ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തില്‍ പുതിയ ഊര്‍ജ്ജവും ഉത്സാഹവും പകരട്ടെ’ എന്നാണ് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചത്.

മറ്റ് ആഘോഷങ്ങളെ പോലെ ഹോളിക്ക് പിന്നിലും പുരാണ കഥയുണ്ട്. തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്ന ഹോളി ആഘോഷങ്ങള്‍ക്ക് ഹോളിക ദഹന്‍ എന്ന ചടങ്ങോടെയാണ് തുടക്കം കുറിക്കുന്നത്. രാജ്യത്തെ പല ക്ഷേത്രങ്ങളിലും 22-ന് തന്നെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഈ മാസം 24, 25 തീയതികളാണ് ഹോളി ആഘോഷങ്ങള്‍. അതേസമയം, പ്രാണ പ്രതിഷ്ഠയ്ക്കു ശേഷമുള്ള ആദ്യ ഹോളി ആഘോഷത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് അയോധ്യയിലെ രാമക്ഷേത്രം. ശ്രീരാമനോടുള്ള ആദരസൂചകമായാണ് ഈ വര്‍ഷം ഹോളി ഗംഭീരമായി ആഘോഷിക്കുന്നതെന്ന് രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.

Today is Holi, Greetings from Prime Minister

More Stories from this section

family-dental
witywide