
സംസ്ഥാനത്തെ സ്വർണ്ണവില റെക്കോഡ് ഉയരങ്ങളിലേക്ക് കുതിക്കുന്നു. ഇന്ന് സ്വർണം പവന് 560 രൂപയാണ് കൂടിയത്. ഗ്രാമിനാകട്ടെ 70 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 54280 രൂപയും, ഗ്രാമിന് 6785 രൂപയുമാണ് ഇന്നത്തെ വില. കേരള ചരിത്രത്തിലെ നാലാമത്തെ ഉയർന്ന വിലനിലവാരത്തിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. അതേസമയം ആഗോളതലത്തിൽ സ്വർണ്ണവ്യാപാരം നേരിയ നഷ്ടത്തിലാണ്. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് വർധനവുണ്ട്.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്. ഏപ്രിൽ 19ന് സ്വർണ്ണവില സർവ്വകാല ഉയരത്തിലെത്തി. അന്ന് പവന് 54520 രൂപയും, ഗ്രാമിന് 6815 രൂപയുമായിരുന്നു വില.
today may 16 kerala gold rate