പൊന്നേ ഇതെങ്ങോട്ടാ! സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ, ഇന്ന് മാത്രം കൂടിയത് പവന് 800 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53760 രൂപയാണ്. ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് 800 രൂപയാണ് കൂടിയത്. ഇതോടെയാണ് സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില 53000 ത്തിന് മുകളിലെത്തിയത്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6720 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5620 രൂപയുമാണ്.

History and Milestones of Kerala Gold Price