
കല്‍പ്പറ്റ: മുണ്ടക്കൈയില്‍ ദുരന്ത പ്രദേശത്തുനിന്നും മണ്ണിനടിയില്‍ മനുഷ്യ സാന്നിധ്യമുള്ളതിന്റെ റഡാര്‍ സിഗ്നല്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ തിരച്ചില്‍ നിരാശയിലേക്ക്. റഡാര്‍ സിഗ്‌നല്‍ ലഭിച്ച ഭാഗത്ത് മനുഷ്യസാന്നിധ്യമില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്ന് തിരച്ചില്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു.
രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങിയ സൈന്യത്തെ തിരിച്ച് വിളിപ്പിച്ചായിരുന്നു റഡാര്‍ സിഗ്നല്‍ കേന്ദ്രീകരിച്ച് വീണ്ടും അന്വേഷണം നടത്തിയത്. പക്ഷേ ശുഭ സൂചനയൊന്നും പിന്നീട് ലഭിച്ചില്ല.














