ടോമി സിറിയക് കുന്നത്ത് നിര്യാതനായി

തെള്ളകം: പന്തല കുന്നത്ത് പരേതരായ ജോസഫ് ചെറിയാന്‍റെയും മറിയക്കുട്ടി ചെറിയാന്‍റെയും മകൻ ടോമി സിറിയക് (57)നിര്യാതനായി. സംസ്കാരം  വെള്ളിയാഴ്ച രാവിലെ 10.30 ന് തെള്ളകം സെൻ്റ് ജോസഫ് പുഷ്‌പഗിരി പള്ളിയിൽ. ഭാര്യ  ബിന്ദു ടോമി സംക്രാന്തി കണ്ണച്ചേൽ കുടുംബാംഗമാണ്.  മക്കൾ: കെവിൻ ടോം, കെൽവിൻ ടോം. സഹോദരങ്ങൾ: ബേബി സിറിയക്, ജോണി സിറിയക് (ഇ.സി. ചെറിയാൻ), സിസ്‌റ്റർ ഗ്രാസിയ (ഇറ്റലി), ലിസി തോമസ് ഒറ്റപ്ലാക്കൽ (പാലക്കാട്), ഷാജി സിറിയക്, ബിൻസി ജെയിംസ് കോക്കാട് (യുഎസ്എ). പിതൃസഹോദരങ്ങൾ: ഫാ. മാത്യു കുന്നത്ത്, ഫാ. സെബാസ്‌റ്റ്യൻ കുന്നത്ത്. പിതൃസഹോദരപുത്രൻ: ഫാ. തോമസ് കുന്നത്ത്.