അടിമുടി മാറാനൊരുങ്ങി കെഎസ്ആർടിസി; ബസിൽ ഇനി വെള്ളം, ലഘുഭക്ഷണം

മുഖം മിനുക്കുന്നതിൻ്റെ ഭാഗമായി കെഎസ്ആർടിസിയിൽ നല്ല മാറ്റങ്ങൾ. സൂപ്പർഫാസ്റ്റ് മുതലുള്ള ബസുകളിൽ ഇനി യാത്രയ്ക്കിടെ വെള്ളവും സ്നാക്സും കിട്ടും. പണം നൽകണം. പണം ഡിജിറ്റലായും നൽകാം.

പ്രധാനപ്പെട്ട ഡിപ്പോകളിലെ കാൻ്റീൻ നടത്തിപ്പ് പ്രദേശത്തെ പ്രധാനപ്പെട്ട ഹോട്ടലുകളെ ഏൽപ്പിക്കും. 5 വർഷത്തേക്കാണ് കരാർ നൽകുക. കെഎസ്ആർടിസി സ്ഥലം മാത്രമേ നൽകുകയുള്ളു. ബാക്കി സൌകര്യങ്ങളെല്ലാം ഹോട്ടലുകാർ ഒരുക്കണം. മികച്ച ഇൻ്റീരിയറും വൃത്തിയുള്ള ശുചിമുറികളും നിർബന്ധം. ഹോട്ടൽ മേഖലയിൽ പരിചയ സമ്പന്നരായ ആളുകളെ മാത്രമേ ഇത് ഏൽപ്പിക്കാവൂ എന്ന് മന്ത്രി കെ.ബി. ഗണേശ്കുമാർ നിർദേശിച്ചിട്ടുണ്ട്.

അതിനിടെ കെഎസ്ആർടിസിയിൽ ജോലിക്കിടെ മദ്യപിച്ചെത്തുന്നവരെ പിടികൂടുന്ന നടപടി ശക്തമാക്കി. നാലു ദിവസത്തിനിടെ 53 പേർ പിടിയിലായി. പിടിയിലായവരിൽ ഭൂരിപക്ഷവും ഡ്രൈവർമാരാണ് എന്ന കാര്യം ഗതാഗതവകുപ്പിനെ ഞെട്ടിച്ചിട്ടുണ്ട്. ജോലിക്കെത്തുന്നവരെ ബ്രെത്തലൈസർ ഉപയോഗിച്ച പരിശോധിക്കും. മദ്യപിച്ചു എന്ന് കണ്ടെത്തിയാൽ ഒരുമാസമാണ് സസ്പെൻഷൻ. ജോലി ചെയ്യുന്നതിനിടെ പോയി മദ്യപിച്ചാൽ 3 മാസം സസ്പെൻഷൻ.

Total Change In KSRTC Food And Water will be served in Buses

More Stories from this section

family-dental
witywide