
കൊച്ചി: ഇക്കഴിഞ്ഞ ദിവസമാണ് യുവതാരങ്ങളായ ടൊവിനോ തോമസും ആസിഫ് അലിയും ആന്റണി വര്‍ഗീസും തങ്ങളുടേതായി പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ക്ക് പരസ്പരം ആശംസകള്‍ നേര്‍ന്നുകൊണ്ട് വീഡിയോ പുറത്തിറക്കിയത്. എന്നാല്‍ ഇതിനെതിരെ, നിങ്ങളുടെ ചിത്രം മാത്രമല്ല ഓണത്തിന് റിലീസ് ചെയ്യുന്നതെന്നും, ഞങ്ങളുടെ സിനിമയും എത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി നടിയും നിര്‍മാതാവുമായ ഷീലു ഏബ്രഹാം രംഗത്തെത്തി.
നിങ്ങളുടെ ഐക്യവും സ്‌നേഹവും കാണിക്കാന്‍ നിങ്ങള്‍ ചെയ്ത വീഡിയോയില്‍, നിങ്ങളുടെ മൂന്നു ചിത്രങ്ങള്‍ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് പ്രേക്ഷകര്‍ക്കു നല്‍കുന്നതെന്നും, എന്നാല്‍ ഞങ്ങളുടെ ‘ബാഡ് ബോയ്‌സും’ പിന്നെ ‘കുമ്മാട്ടിക്കളി’യും, ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പും’ നിങ്ങള്‍ നിര്‍ദാക്ഷിണ്യം തഴഞ്ഞുവെന്നും ഷീലു ചൂണ്ടിക്കാട്ടി.
താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ
പ്രിയപ്പെട്ട ടൊവിനോ ,ആസിഫ് , പെപ്പെ …”പവര്‍ ഗ്രൂപ്പുകള്‍ ”പ്രവര്‍ത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി ! നിങ്ങളുടെ ഐക്യവും സ്‌നേഹവും കാണിക്കാന്‍ നിങ്ങള്‍ ചെയ്ത ഈ വീഡിയോയില്‍ ,നിങ്ങളുടെ മൂന്നു ചിത്രങ്ങള്‍ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങള്‍ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത് ….എന്നാല്‍ ഞങ്ങളുടെ ‘BAD BOYZ ഉം പിന്നെ കുമ്മാട്ടിക്കളിയും , GANGS ഓഫ് സുകുമാരക്കുറുപ്പും നിങ്ങള്‍ നിര്‍ദ്ദാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്…സ്വാര്‍ത്ഥമായ പവര്‍ ഗ്രൂപ്പുകളെക്കാള്‍ പവര്‍ഫുള്‍ ആണ് മലയാളി പ്രേക്ഷകര്‍ ..! നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ്. ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ ,എല്ലാവര്‍ക്കും ലാഭവും ,മുടക്കുമുതലും തിരിച്ച് കിട്ടട്ടെ .