
ന്യൂയോര്‍ക്: എയര്‍ബാഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തങ്ങളുടെ 50,000 ത്തോളം വാഹന ഉടമകളോട് കാറുകള്‍ ഓടിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി ടൊയോട്ട. വാഹനം അപകടത്തില്‍പെടുകയാണെങ്കില്‍ എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തതിനാല്‍ ഗുരുതരമായ പരിക്കോ, മരണമോ സംഭവിക്കാമെന്നും കമ്പനി മുന്നറിയിപ്പില്‍ പറയുന്നു.
2003-2004 മോഡല്‍ വര്‍ഷത്തിലെ കൊറോള, കൊറോള മാട്രിക്‌സ് കാറുകളും തകാത്ത എയര്‍ ബാഗ് ഇന്‍ഫ്‌ലേറ്ററുള്ള 2004-2005 മോഡല്‍ വര്‍ഷങ്ങളിലെ RAV4 വാഹനങ്ങളും ഈ മുന്നറിയിപ്പ് ഉള്‍ക്കൊള്ളുന്നു. തകരാറിലായ എയര്‍ ബാഗുകള്‍ ഉള്ള വാഹനങ്ങള്‍ അടിയന്തര സര്‍വ്വീസിനായി തിരിച്ചു വിളിച്ചിട്ടുണ്ട്. സൗജന്യ അറ്റകുറ്റപ്പണി നടത്തുന്നതുവരെ ഉടമകള്‍ ഈ വാഹനങ്ങള്‍ ഓടിക്കരുതെന്ന് ടൊയോട്ട അറിയിച്ചു.















