
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധകേസിൽ പ്രതികൾക്ക് പരോൾ അനുവദിച്ച് ഉത്തരവിറക്കി. കേസിലെ പത്ത് പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. മുഖ്യ പ്രതികളിലൊരാളായ കൊടി സുനി ഒഴികെയുള്ളവർക്കാണ് പരോൾ ലഭിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിൻവലിച്ച ഉടനാണ് പരോൾ പ്രാബല്യത്തിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷ വർധിപ്പിച്ചുള്ള കോടതി ഉത്തരവ് പുറത്ത് വന്നിരുന്നു. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് പ്രതികൾ. പരോളുകൾ അനുവദിക്കുന്നതിനും കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് മറികടന്നാണ് ഇപ്പോൾ പ്രതികൾക്ക് പരോൾ അനുവദിച്ചത്.
TP Chandrashekharan murder case convicted get parole