റിട്ട.ഹെഡ്മാസ്റ്റര്‍ ടി.പി മത്തായി തോട്ടത്തിമ്യാലില്‍ നിര്യാതനായി

നെയ്യശ്ശേരി: കോടിക്കുളം സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ തോട്ടത്തിമ്യാലില്‍ റ്റി.പി മത്തായി(മത്തായി സാര്‍ – 84) നിര്യാതനായി. സംസ്‌ക്കാര ശുശ്രൂഷകള്‍ ചൊവ്വ ഉച്ച കഴിഞ്ഞു മൂന്നിന് വസതിയില്‍ ആരംഭിച്ച് നെയ്യശ്ശേരി സെന്റ് സെബാസ്‌ററ്യന്‍സ് പള്ളിയില്‍ . ഭാര്യ ലൂസി മാത്യു കോടിക്കുളം ചാലില്‍ കുടുംബാഗം. മക്കള്‍: ബിറോളി (കാനഡ), ബിജോയ് (യുഎസ്എ). മരുമക്കള്‍: ടോമി മാത്യു കുഴിവേലിതടത്തില്‍,( കൊല്ലപ്പിള്ളി,പാല), ധന്യ ജയിംസ് ആടുകുഴിയില്‍ (തൃശൂര്‍). നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ അധ്യാപകനായി 32 വര്‍ഷവും കൈലാസം സെന്റ് തോമസ് എല്‍പി സ്‌കൂൾ, കോടിക്കുളം സെന്റ് മേരീസ് എല്‍പി സ്‌കൂൾ എന്നിവടങ്ങളില്‍ പ്രധാന അധ്യാപകനായി 2 വര്‍ഷം വീതവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

TP Mathai Obit