ടിപി വധക്കേസിലെ പ്രതികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി, കുഞ്ഞനന്തനടക്കമുള്ളവരുടെ ശിക്ഷ ശരിവച്ചു; മോഹനൻ മാസ്റ്റർക്ക് ആശ്വാസം

കൊച്ചി: കേരളത്തിൽ ഏറെ വിവാദമായ ടി പി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികൾക്കെതിരായ വിചാരണക്കോടതിയുടെ ശിക്ഷ വിധി ഹൈക്കോടതിയും ശരിവച്ചു. കുഞ്ഞനന്തനടക്കമുള്ള പ്രതികൾക്ക് ഇത് വലിയ തിരിച്ചടിയാണ്. കുഞ്ഞനന്തനടക്കം 10 പ്രതികളെയാണ് വിചാരണക്കോടതി ശിക്ഷിച്ചത്. ഈ വിധിയാണ് ഹൈക്കോടതി ഇപ്പോൾ ശരിവച്ചിരിക്കുന്നത്.

ഇതിനൊപ്പം തന്നെ രണ്ട് പ്രതികളെ വെറുതേവിട്ട വിചാരണക്കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ടത് വിചാരണ കോടതിയുടെ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ടി പി വധക്കേസിൽ മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ട വിചാരണക്കോടതിയുടെ നടപടി ഹൈക്കോടതിശരിവയ്ക്കുകയും ചെയ്തു. ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജി, പി മോഹനനനെയടക്കമുള്ള പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള കെ കെ രമ എം എൽ എയുടെ ഹർജി, പ്രതികളുടെ ശിക്ഷ കൂട്ടണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്‍റെ അപ്പീൽ എന്നിവ പരിഗണിച്ച ശേഷമാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.

സംഭവം ഇങ്ങനെ

വടകര വള്ളിക്കാട് വച്ച് 2012 മേയ് 4 നായിരുന്നു ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായി മാറിയ 51 വെട്ടുകളിൽ സി പി എമ്മിന് വലിയ വിമർശനമാണ് നേരിടേണ്ടിവന്നത്. കേസിഷൽ 2014 ൽ എം സി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, സി പി എം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തൻ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സി പി എം നേതാവായ പി മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയക്കുകയും ചെയ്തിരിന്നു.

TP murder case Kerala HC verdict details

More Stories from this section

family-dental
witywide