പുഷ്പ2 പ്രദര്‍ശനത്തനിടയിലെ ദാരുണ മരണം: കേസ് റദ്ദാക്കണമെന്ന് അല്ലു അര്‍ജുന്‍, ‘അപ്രതീക്ഷിത സന്ദര്‍ശനം പൊലീസിനെയും തീയേറ്റര്‍ ഉടമകളെയും അറിയിച്ചിരുന്നു’

ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് തിയറ്ററില്‍ ഒരു സ്ത്രീ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ അല്ലു അര്‍ജുന്‍. തിയറ്ററില്‍ എത്തുന്ന വിവരം ഉടമസ്ഥരെയും പൊലീസിനെയും അറിയിച്ചിരുന്നതായും, ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നതായും അല്ലു പറഞ്ഞു തെലങ്കാന ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിയറ്ററില്‍ അപ്രതീക്ഷിതമായി നടന്‍ എത്തിയതിനു പിന്നാലെയുണ്ടായ തിരക്കില്‍പ്പെട്ടാണ് ആന്ധ്ര സ്വദേശിയായ രേവതിയാണ് (39) മരിച്ചത്. ഇവരുടെ മകന്‍ ശ്രീ തേജയെ (9) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.