ഇന്ത്യന്‍വംശജയായ 19 കാരിയുടെ ദരുണമരണം: ആരോ ഓവനിലേക്ക് എറിഞ്ഞുകൊന്നതാണെന്ന് വാള്‍മാര്‍ട്ട് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍

കാനഡയിലെ വാള്‍മാര്‍ട്ട് സ്റ്റോറിന്റെ ബേക്കറി ഡിപ്പാര്‍ട്ട്മെന്റിന്റെ വാക്ക്-ഇന്‍ ഓവനില്‍ 19 കാരിയായ ഇന്ത്യന്‍ ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി വാള്‍മാര്‍ട്ട് ജീവനക്കാരി. 19 കാരിയായ ഗുര്‍സിമ്രാന്‍ കൗറിനെ മറ്റൊരാളാണ് അടുപ്പിലേക്ക് എറിഞ്ഞതെന്ന് താന്‍ വിശ്വസിക്കുന്നതായി ജീവനക്കാരി കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 19-നാണ് ഹാലിഫാക്സിലെ സൂപ്പര്‍ സ്റ്റോറിലെ ഓവനില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കടയില്‍ ജോലി ചെയ്തിരുന്ന മകളെ ഒപ്പം ജോലി ചെയ്തിരുന്ന അമ്മയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മരണകാരണവും രീതിയും സ്ഥിരീകരിക്കുന്ന തുമ്പൊന്നും അന്വേഷണത്തില്‍ ഇതുവരെ കിട്ടിയിട്ടില്ലെന്ന് കഴിഞ്ഞയാഴ്ച പൊലീസ് വ്യക്തമാക്കിയിരുന്നു.

Also Read

More Stories from this section

family-dental
witywide