ഞെട്ടിത്തരിച്ച് ഇന്ത്യൻ റെയിൽവേ! കശ്മീർ മുതല്‍ പഞ്ചാബ് വരെ, 70 കിമീ ട്രെയിൻ ഡ്രൈവറില്ലാതെ ഓടി; അന്വേഷണം പ്രഖ്യാപിച്ചു, വീഡിയോ പുറത്ത്

ജമ്മു: ഇന്ത്യൻ റെയിൽവേയെ ഞെട്ടിക്കുന്ന വാർത്തയാണ് ജമ്മു കശ്മീരിൽ നിന്നും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജമ്മു കശ്മീർ മുതല്‍ പഞ്ചാബ് വരെ ട്രെയിൻ ഡ്രൈവറില്ലാതെ ഓടിയെന്ന ഞെട്ടലിലാണ് ഏവരും. കശ്മീരിലെ കത്വാ സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനാണ് തനിയെ ഓടിയത്. ഏകദേശം 70 കിലോമീറ്ററോളമാണ് ഈ ട്രെയിൻ ഡ്രൈവറില്ലാതെ ഓടിയതെന്ന് വ്യക്തായിട്ടുണ്ട്.

കത്വാ സ്റ്റേഷനില്‍ നിന്ന് പഞ്ചാബിലെ ഊഞ്ചി ബസ്സി വരെയാണ് ചരക്ക് ട്രെയിൻ ഡ്രൈവറില്ലാതെ സഞ്ചരിച്ചെത്തിയത്. 53 ബോഗികള്‍ ഉള്ള ചരക്ക് ട്രെയിൻ എഴുപത് കിലോമീറ്ററോളം ദൂരമാണ് ട്രെയിന്‍ തനിയെ ഓടിയത്. ഡ്രൈവറില്ലാതെ ഓടിയെങ്കിലും അപകടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വലിയ ദുരന്തം ഒഴിവായി എന്നാണ് റെയിൽവേയുടെ പ്രതികരണം. സംഭവത്തിൽ റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ട്രെയിന്‍ തനിയെ ഓടിയത് പത്താൻകോട്ട് ഭാഗത്തേക്കുള്ള ഭൂമിയുടെ ചരിവ് കാരണമെന്നാണ് ലഭിക്കുന്ന സൂചന. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

വീഡിയോ കാണാം

Train Runs Without Loco Pilot From Jammu kashmir Kathua Towards Pathankot Punjab

More Stories from this section

family-dental
witywide