
പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ ട്രാവിസ് സ്‌കോട്ടിനെ പാരീസ് പൊലീസ് കസ്റ്റഡിയിലെടുത്തു. പാരീസിലെ ജോര്‍ജ്ജ് വി ഹോട്ടലില്‍ വെച്ച് അംഗരക്ഷകനുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് നടപടി. വെള്ളിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ട്രാവിസ് സ്‌കോട്ട് മദ്യപിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു
33 കാരനായ അദ്ദേഹം മദ്യലഹരിയിലായിരുന്നു വഴക്കിട്ടതെന്നും സംഭവ സ്ഥലത്തുവെച്ചുതന്നെ അറസ്റ്റ്‌ചെയ്ദുവെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞത്.
സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥനുമായി തര്‍ക്കത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു ഗ്രാവിസ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നതിനിടെ അയാളോടും കയര്‍ത്ത് സംസാരിക്കുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.
പാരീസ് ഒളിമ്പിക്‌സില്‍ വ്യാഴാഴ്ച രാത്രി നടന്ന അമേരിക്ക-സെര്‍ബിയ പുരുഷ ബാസ്‌കറ്റ് ബോള്‍ സെമി ഫൈനല്‍ മത്സരത്തില്‍ ട്രവിസ് പങ്കെടുത്തിരുന്നു. അമേരിക്കയായിരുന്നു മത്സരത്തില്‍ ജയിച്ചത്.
ഈ വര്‍ഷം ജൂണില്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിന് മിയാമിയില്‍ വെച്ചും ഇദ്ദേഹം അറസ്റ്റിലായിരുന്നു.









