
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബഹരംപൂരിൽ ഞായറാഴ്ച തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് സത്യൻ ചൗധരിയെ അജ്ഞാതർ വെടിവച്ചു കൊന്നു. മുർഷിദാബാദിലെ പാർട്ടി ജനറൽ സെക്രട്ടറിയാണ് കൊല്ലപ്പെട്ട സത്യൻ ചൗധരി. സംഭവം നടന്ന ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബൈക്കുകളിലെത്തിയ ഒരു സംഘം വ്യക്തികൾ ചൗധരിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഒരു പ്രാദേശിക ടിഎംസി നേതാവ് പറഞ്ഞു. കൊലപാതകത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുമായി വളരെ അടുപ്പം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു കൊല്ലപ്പെട്ട സത്യൻ ചൗധരി എന്ന് വൃത്തങ്ങൾ പറയുന്നു. എന്നാൽ, അദ്ദേഹം പിന്നീട് ഭരണകക്ഷിയായ ടിഎംസിയിൽ ചേർന്നു.














